ഇനിയില്ല, മലയാളികളുടെ ആമിനത്താത്ത | filmibeat Malayalam

2017-11-30 335


Malayalam Actor Abi Passes Away

ഒരു കാലത്ത് മലയാള സിനിമക്ക് നായകന്മാരെ സംഭാവന ചെയ്തിരുന്ന കലയായിരുന്നു മിമിക്രി. മിമിക്രിയുടെ സുവർണ കാലഘട്ടത്തില്‍ ആ രംഗത്തെ രാജാവായിരുന്നു അബി. സ്വന്തം കുടുംബത്തിലെ തന്നെ ഒരംഗത്തെപ്പോലെയാണ് അബിയെ പലരും കണ്ടിരുന്നത്. ആമിനത്താത്ത ആയാണ് അബി മലയാളപ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയത്. തൻറെ വല്യമ്മയെ കണ്ടുപഠിച്ചാണ് അബി ആമിനത്താത്ത എന്ന കഥാപാത്രത്തെ മെനഞ്ഞെടുത്തത്. മിമിക്രി വേദികളിലും കാസറ്റുകളിലും സ്കിറ്റുകളിലും ഈ കഥാപാത്രം അബിക്ക് കയ്യടി നേടിക്കൊടുത്തു. പിന്നീട് സിനിമയിലേക്കുള്ള കാൻവാസും ഈ കഥാപാത്രം തുറന്നുകൊടുത്തു. പിന്നീട് ആമിനത്താത്തയായി തന്നെ അദ്ദേഹം ഒരു സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തിയവര്‍ പിന്നീട് സൂപ്പര്‍ താരങ്ങളായി മാറിയപ്പോഴും അബി സിനിമയില്‍ നിന്നും അകലം പാലിച്ചു. എന്നും മിമിക്രി തന്നെയായിരുന്നു അബിക്ക് പ്രിയം. ആര്‍ക്ക് മുന്നിലും ചാന്‍സ് ചോദിച്ച് നില്‍ക്കാന്‍ അബി താല്‍പര്യപ്പെട്ടിട്ടില്ല.